Monday, March 31, 2014

PA/SA STUDY MATERIALS

NFPE KERALA CIRCLE has launched a  new website
 www.pasaexam2014nfpekerala.blogspot.in 
to cater the need of aspiring PA/ SA candidates to face the exam with full of confidence .
The main features of this Website is to provide

1. Postal/Sorting Assistant Previous Question Papers
2.Model Questions & Answers
3. Frequent Updates
4. Current Events
5. Tips & Tricks.
6. Miscellaneous Information

Wednesday, March 12, 2014

എൻ എഫ് പി ഇ സംസ്ഥാന സമ്മേളനം 
           സംഘാടക സമിതി രൂപീകരിച്ചു 

തപാൽ-ആർ.എം.എസ് ജീവനക്കാരുടെ കരുത്തുറ്റ പ്രസ്ഥാനമായ നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്‍റെ 36 ാo സംസ്ഥാന സമ്മേളനം ജൂണ്‍ 22,23,24 തീയതികളിൽ കണ്ണൂരിൽ വച്ച് നടക്കുകയാണ്. സംസ്ഥാന സമ്മേളനത്തിന്‍റെ സംഘാടക സമിതി രൂപികരണ യോഗം 2014 മാര്‍ച്ച്‌ 11ന് വൈകുന്നേരം 5 മണിക്ക് കണ്ണൂരിലെ എന്‍.ജി.ഒ യുണിയന്‍ ബില്‍ഡിംഗിലെ സ:ടി.കെ.ബാലന്‍സ്മാരക ഹാളില്‍  വച്ച് നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ യോഗം ഉദ്ഘാടനം ചെയ്തു. എം പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷനായി.

         പി വി രാജേന്ദ്രന്‍ (എന്‍ എഫ് പി ഇ) ,അരക്കന്‍ ബാലന്‍ (സി ഐ ടി യു) ,കെ മോഹനന്‍ (ബി എസ് എന്‍ എല്‍ എംപ്ലോയീസ് യുണിയന്‍ ) ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ എ സരള, ആര്‍ സുനില്‍ കുമാര്‍ (എന്‍ ജി ഒ യുണിയന്‍),  കെ എം വി ചന്ദ്ര൯ (കോണ്‍ഫെഡറേഷ൯), ജേക്കബ് തോമസ്  (എന്‍ എഫ് പി ഇ) തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ട്രേഡ് യുണിയന്‍ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. എന്‍ എഫ് പി ഇ യുടെ കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ സെക്രട്ടറി   എ ഗണേശന്‍ യോഗത്തിന് സ്വാഗതം പറഞ്ഞു. 200 ഓളം സഖാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. എൻ എഫ് പി ഇ യുടെ അസിസ്റ്റന്‍റ് സർക്കിൾ സെക്രട്ടറി എം.സഹദേവൻ നന്ദി പറഞ്ഞു.

      



   ഭാരവാഹികൾ


       ചെയര്‍മാ൯                          എം പ്രകാശ൯ മാസ്റ്റ൪


            വര്‍ക്കിംഗ്‌ ചെയര്‍മാ൯       എം എസ് രാജേന്ദ്ര൯   


            ജനറൽ കണ്‍വീനർ               എം സഹദേവൻ  

              

           കണ്‍വീനര്‍മാ                  

           1) കെ എം വി ചന്ദ്ര൯(കോണ്‍ഫെഡറേഷ൯)                                       2) എം വി ശശിധര൯ (എഫ് എസ് ഇ ടി ഒ)                                         3)പി വി രാജന്‍(ബി എസ് എ൯ എല്‍ ഇ യു)                           

              

            ട്രഷറർ                                          കെ രാജൻ